logo
AD
AD

വേർപ്പാട് | കവിത | ഇടം

ചേതനയറ്റ് കിടക്കുന്ന നിൻ ശരീരത്തിനടുത്തിരുന്നൊരു ഭ്രാന്തിയെപ്പോലെ അലമുറയിട്ടന്നുനാൻ, അന്നവസാന ചുംബനം പോലും നൽകാനാവാതെ നിലച്ചുപോയിനാൻ, നര ബാധിച്ച നിൻ മുടിയിഴകളെ എനിക്കൊന്ന് തലോടണം, കറ പറ്റിയ നിൻ കൈത്തടങ്ങൾ ചേർത്തുപിടിക്കണം, ചുക്കിച്ചുളിഞ്ഞ നിൻ നെറ്റിത്തടങ്ങളിൽ ചുംബിക്കണം, ഒരുവേള കണ്ണടക്കുമ്പോൾ പോലും എൻ കൺപീലികളെ നിൻ ഓർമ്മകൾ നാനവുള്ളതാക്കുന്നു, എന്നിലെ സർവശക്തിയുമായിരുന്നു നീ, ഇന്നെന്നില്ലെ തീരാനഷ്ട്ടവും...

SHIFANATH. MT, VALANCHERY


latest News