പബ്ലിക് സോഫ്റ്റ്‌വെയര്‍ രണ്ടാംഘട്ട പരിശീലനം നടന്നു
അങ്ങാടിപ്പുറം: മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പെരിന്തൽമണ്ണ താലൂക്കിലുള്ള 105 വായനശാലകളിലെ ലൈബ്രേറിയൻമാർക്കുള്ള പബ്ലിക് സോഫ്റ്റ്‌വെയർ രണ്ടാംഘട്ട പരിശീലനം പൂർത്തിയായി. പുത്തനങ്ങാടി സെൻ്റ് മേരിസ് കോളേജിലെ കമ്പ്യൂട്ടർ ലാബിൽ നടന്ന പരിശീലനം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം ഡോ. കെ കെ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പെരിന്തൽമണ്ണ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് എം അമ്മിണി അധ്യക്ഷയായി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ പി ശങ്കരൻ, ജില്ലാ പ്രസിഡണ്ട് കെ ജയപ്രകാശ്, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം വേണു പാലൂർ, താലൂക്ക് വൈസ് പ്രസിഡണ്ട് വി ശശീന്ദ്രൻ, സെൻ്റ് മേരീസ് കോളേജ് പ്രിൻസിപ്പൽ ഫാദർ സി എം ഡെന്നി എന്നിവർ സംസാരിച്ചു.
ജില്ലാ ലൈബ്രറി ഓഫീസർ കെ എസ് രാജേഷ്, എ കെ അബ്ബാസലി, പി ബൈജു, ടി മോഹൻദാസൻ, എം തുളസി, പി ഗോപാലൻ, പി വി പ്രകാശ്, സി അബ്ദുൽ റഷീദ്, ഷൗക്കത്തലി ഖാൻ, കെ അനിൽകുമാർ, എ സുരേഷ്, എം സഗീർ, കെ പി മുഹമ്മദ് യാഷിഖ്, എൻ ഫസലുറഹ്മാൻ, കെ വി ദിവാകരൻ, പി കെ സിറാജുൽ മുനീർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
